IndiaLatest

ബസുകളില്‍ മൊബൈലില്‍ ‍പാട്ട്​ വെക്കുന്നവര്‍ സൂക്ഷിക്കുക

“Manju”

ബംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ബസുകളില്‍ മൊബൈല്‍ സ്​പീക്കറില്‍ ഉയര്‍ന്ന ശബ്​ദത്തില്‍ പാട്ടും വിഡിയോയും വെക്കുന്നത്​ വിലക്കി ഹൈകോടതി. ബസ് യാത്രക്കാര്‍ക്ക് ഉയര്‍ന്ന തോതില്‍ ശബ്ദ ശല്യമുണ്ടാകുന്നുവെന്ന്​ കാണിച്ച്‌ നേരത്തെ​ ലഭിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ്​ കോടതി ഉത്തരവ്​.

ഉയര്‍ന്ന ശബ്ദത്തില്‍ മൊബൈലില്‍ പാട്ടുകളും വീഡിയോകളും നിയന്ത്രിക്കണമെന്നാണ്​ കോടതി നിര്‍ദേശം. അതെ സമയം വിഷയം പരിഗണിച്ച്‌ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെക്കുന്നവരോട്​ സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കരുതെന്നും ബസ്​ ജീവനക്കാര്‍ക്ക്​ ആവശ്യപ്പെടാമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ജീവനക്കാര്‍ക്ക് യാത്രക്കാരനെ ബസില്‍ നിന്ന് ഇറക്കിവിടാമെന്നും ഹൈകോടതി നിരീക്ഷിച്ചു.

Related Articles

Back to top button