IndiaLatest

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

 

ചെന്നൈ: ചെന്നൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഓഫീസ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതായി വിവരമുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ഡിഎംകെ എംപിയെ ഏഴ് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. ഡിഎംകെ എംപി ജഗത് രക്ഷകിനെയാണ് ഇഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജഗതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചോദ്യം ചെയ്യല്‍ നടന്നത്.

Related Articles

Back to top button