IndiaKeralaLatest

‘ആർക്കറിയാ’മിന്റെ ഒടിടി റിലീസ് തിങ്കളാഴ്ച

“Manju”

പാർവ്വതിയും ബിജു മേനോനും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ആർക്കറിയാ’മിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ റിലീസോടെ ശ്രദ്ധ നേടിയ ഒടിടി പ്ലാറ്റ്ഫോം നീസ്ട്രീമിലൂടെയാണ് ചിത്രം എത്തുന്നത്. 17,തിങ്കളാഴ്ചയാണ് റിലീസ്. ലോക്ക് ഡൗണിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ഏപ്രിൽ ഒന്നിന് എത്തിയ ചിത്രത്തിന് അക്കാരണത്താൽ തന്നെ അധികം കാണികളെ നേടാനായിരുന്നില്ല. അതേസമയം ചിത്രം കണ്ടവരിൽപലരും സോഷ്യൽ മീഡിയയിലൂടെ പോസിറ്റീവ് അഭിപ്രായങ്ങളും പങ്കുവച്ചിരുന്നു.
പക്ഷേ മൗത്ത് പബ്ലിസിറ്റി പ്രയോജനപ്പെടുത്താൻ ചിത്രത്തിന് ആയില്ല. അതേസമയം ചിത്രം കാണണമെന്നാഗ്രഹിച്ചിട്ട് കാണാനാവാതെ പോയ സിനിമാപ്രേമികൾക്ക് ചിത്രം കാണാനുള്ള അവസരമാണ് ഒടിടി റിലീസ്.
72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോൻ ചിത്രത്തിൽ എത്തുന്നത്. ബിജു മേനോൻറെ മേക്കോവർ റിലീസിനു മുൻപുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്.

Related Articles

Back to top button