KeralaLatest

പാലക്കാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കൊവിഡ്, നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ആരോഗ്യവകുപ്പ്

“Manju”

സിന്ധുമോള്‍ ആര്‍

 

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നു. ഇതോടെ മുന്‍കരുതല്‍ ആരോഗ്യവകുപ്പ് കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്കും, സന്ദര്‍ശകര്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിനൊപ്പം ഓഫീസിലെ സന്ദര്‍ശനം അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ജില്ലയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരാഴ്ചക്കിടെ 14 ജീവനക്കാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെ 21 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മുഴുവന്‍ ജീവനക്കാരുടെയും പട്ടിക തയ്യാറാക്കി സമ്പര്‍ക്ക വിവരങ്ങള്‍ ശേഖരിച്ച്‌ തുടങ്ങിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും രോഗം എങ്ങനെ വന്നു എന്ന് ഇപ്പോഴും വ്യക്തമല്ല. ഇത് കണ്ടെത്തുക ശ്രമകരമാണെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതേസമയം രോഗബാധയെക്കുറിച്ച്‌ ആശങ്കവേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button