Latest

രുചിയുടെ കലവറ ഗ്രില്‍ സ്റ്റേഷൻ ഇനി പോത്തന്‍കോട്ടും

“Manju”

തിരുവനന്തപുരം : സമൃദ്ധിയുടെയും വൈവിദ്ധ്യങ്ങളുടെയും കലവറയായ ഗ്രില്‍ സ്റ്റേഷന്റെ പുതിയ ശാഖ പോത്തൻകോട് ജൂണ്‍ 20 തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. പോത്തൻകോട് എം.ടി. തീയറ്ററിനു സമീപം ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വ്വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് റ്റി. ആര്‍.അനില്‍കുമാര്‍, കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍, ചെറിയാൻ ഫിലിപ്പ്. ബി.ജെ.പി. തിരുവനന്തപുരം ജില്ല സെക്രട്ടറി എം. ബാലമുരളി, തുടങ്ങി നിരവധി വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

സൗത്ത് ഇന്ത്യൻ, നോര്‍ത്ത് ഇന്ത്യൻ, ചൈനീസ്, അറബിക് വിഭവങ്ങളും ബഡ്ജറ്റ് ടേക്ക് എവേ കൗണ്ട‍ര്‍, അറബിക് കൗണ്ടര്‍, ജ്യൂസ് കൗണ്ടര്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിലക്കുറവും, സ്വാദിന്റെ സമ്പൂര്‍ണ്ണതയും ഒരുമിച്ച് ചേര്‍ന്ന പുതിയൊരനുഭവം ഇവിടെ ലഭിക്കും.

Related Articles

Back to top button