IndiaLatest

ഗുസ്തി താരം സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം

“Manju”

ഡല്‍ഹി: കൊലപാതക കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന ഒളിംപിക്‌സ് മെഡല്‍ ജേതാവും ഗുസ്‌തി താരവുമായ സുശീല്‍ കുമാറിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ പൊലീസ്. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

രണ്ടാഴ്‌ച മുന്‍പ് മേയ് നാലിന് ദേശീയ ജൂനിയ‌ര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണ(23)യുടെ മരണത്തെ തുടര്‍ന്നാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്‌റ്റേഡിയത്തിന് പുറത്ത് കായികതാരങ്ങള്‍ ഇരുവിഭാഗമായി തിരിഞ്ഞുണ്ടായ തര്‍ക്കത്തിലാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സുശീലിനെ ഇതുവരെ കണ്ടെത്താനായില്ല.

Related Articles

Back to top button