KeralaLatest

യൂണിറ്റ് സത്സംഗങ്ങൾ നടന്നു

“Manju”

പോത്തൻകോട് : നവപൂജിതം 97 ആഘോഷങ്ങൾക്ക് മുന്നോടിയായി ആഗസ്റ്റ് 6 മുതൽ 11 വരെ നടക്കുന്ന തിരുവനന്തപുരം ഏരിയ (റൂറൽ) പരിധിയിലെ യൂണിറ്റ് സൽസംഗങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. ശാന്തിഗിരി എൽഐജി കോർട്ടേഴ്സിൽ നടന്ന ആനന്ദപുരം യൂണിറ്റ് സൽസംഗത്തിൽ ശാന്തിഗിരി വിദ്യാഭവൻ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ  ജനനി കൃപാജ്ഞാന തപസ്വിനി മുഖ്യ പ്രഭാഷണം നടത്തി. ബ്രഹ്മചാരിണി വന്ദിതാബാബു, ഡോക്ടർ ടി എസ് സോമനാഥൻ എന്നിവർ സംസാരിച്ചു. കുമാരി എസ്.പിസുകൃത  സ്വാഗതവും കെ. ആർ.സുകൃത  ഗുരുവാണിയും സി. വി.ഗുരുവത്സ കൃതജ്ഞതയും അറിയിച്ചു.

 
പി.ജി.പ്രകാശന്റെ  ഭവനത്തിൽ നടന്ന കാഞ്ഞംമ്പാറ യൂണിറ്റ് സൽസംഗം ഓപ്പറേഷൻസ് ഹെഡ് സ്വാമി ആനന്ദ ജ്യോതി ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. ബ്രഹ്മചാരി എൻ. എം.മനു , പി പി ബാബു എന്നിവർ സംസാരിച്ചു. കെ.സുഭാഷ് ചന്ദ്രൻ  സ്വാഗതവും കരുണപ്രിയ ഗുരുവാണിയും പി.ജി.പ്രകാശൻ  നന്ദിയും അറിയിച്ചു .


എ.ഗിരീഷ് കുമാന്റെ ഗുരുചന്ദ്രികാ ഭവനത്തിൽ വച്ച് നടന്ന ലക്ഷ്മിപുരം യൂണിറ്റ് സമ്മേളനം  സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മചാരി പി.ആർ.ശാന്തിപ്രിയൻ, വി.കെ. കോസല എന്നിവർ സംസാരിച്ചു. എ.റ്റി.ഉമേഷ് ബാബു സ്വാഗതവും ഡോക്ടർ അമൃത ഗുരുവാണിയും ബി  ഷാജി കൃതജ്ഞതയും അറിയിച്ചു.
ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റ് സൽസംഗം  കെ രവീന്ദ്രൻ പിള്ളയുടെ ശാന്തിമന്ദിരം ഭവനത്തിൽ വച്ച് നടന്നു. യോഗത്തിൽ ഇൻചാർജ് സർവീസ് സ്പിരിച്വൽ സോൺ ഓപ്പറേഷൻസ് സ്വാമി ജയപ്രഭജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മചാരി എസ്.വന്ദനൻ, ഇ.സജീവൻ എന്നിവർ സംസാരിച്ചു. ആർ.എസ്.മഞ്ജുള  സ്വാഗതവും ആർ.ഗുരുദത്ത്  ഗുരുവാണിയും പി ജയൻ കൃതജ്ഞതയും അറിയിച്ചു.

Related Articles

Back to top button