KeralaLatest

ഗണേഷ് കുമാര്‍ വില്‍പ്പത്രത്തില്‍ ക്രമക്കേട് നടത്തിയിട്ടില്ല; സാ​ക്ഷി

“Manju”

കൊ​ല്ലം: കെബി ഗണേഷ് കുമാറിന് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നില്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് സഹോദരിയുടെ പരാതിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് വി​ല്‍​പ്പ​ത്ര​ത്തി​ലെ സാ​ക്ഷി പ്ര​ഭാ​ക​ര​ന്‍ പി​ള്ള. വി​ല്‍​പ്പ​ത്ര​ത്തെ കു​റി​ച്ച്‌ അ​റി​വു​ണ്ടാ​യി​രു​ന്നത് ബാ​ല​കൃ​ഷ്ണ പി​ള്ള​യ്ക്കും തനിക്കും ആ​ധാ​രം എ​ഴു​ത്തു​കാ​ര​നും മാത്രമാണെന്ന് പ്ര​ഭാ​ക​ര​ന്‍ പി​ള്ള പറഞ്ഞു.വി​ല്‍​പ്പ​ത്രം ത​യാ​റാ​ക്കി​യ​ത് 2020 ഓ​ഗ​സ്റ്റ് ഒ​ന്‍​പ​തി​നാനിന്നും ഗ​ണേ​ഷ് കു​മാ​റി​ന് ഇതിനെകുറിച്ച്‌ അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി​ല്‍​പ്പ​ത്ര​ത്തെ കു​റി​ച്ച്‌ മ​ക്ക​ള്‍ അ​റി​ഞ്ഞ​ത് ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ മ​ര​ണ​ത്തി​ന് ശേ​ഷ​മാണെന്നും പ്ര​ഭാ​ക​ര​ന്‍ പി​ള്ള പറഞ്ഞു. മ​ക​ള്‍ ഉ​ഷാ മോ​ഹ​ന്‍​ദാ​സ് വി​ല്‍​പ്പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉയര്‍ത്തുന്ന വാദങ്ങള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെന്നു൦ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button