Uncategorized

‘കിസാന്‍ ന്യായ്’ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

“Manju”

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കര്‍ഷകര്‍ക്ക് കോണ്‍ഗ്രസിന്റെ 5 വാഗ്ദാനങ്ങള്‍ നല്‍കി  രാഹുല്‍ ഗാന്ധി | Rahul Gandhi announces Congress' 5 big poll promises to  farmers_Delhi|India
ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ അഞ്ചിന ‘കിസാന്‍ ന്യായ്’ ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. വിളകള്‍ക്ക് താങ്ങുവില നിശ്ചയിക്കും. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ പ്രത്യേക കടാശ്വാസ കമ്മിഷന്‍ രൂപീകരിക്കും. വിള ഇന്‍ഷുറന്‍സ് തുക മുപ്പത് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കാന്‍ നടപടിയുണ്ടാകും. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തില്‍ കയറ്റുമതി – ഇറക്കുമതി നിയമം പുനക്രമീകരിക്കും. കാര്‍ഷിക സാമഗ്രികള്‍ക്കുള്ള ജി എസ് ടി എടുത്തുകളയാന്‍ നിയമം ഭേദഗതിചെയ്യുമെന്നതടക്കമുള്ള അഞ്ചിന ‘കിസാന്‍ ന്യായ്’ ഉറപ്പുകളാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.

Related Articles

Back to top button