Uncategorized

വിദ്യാര്‍ഥി കണ്‍സഷന്‌ പരിധി 25 വയസ്

“Manju”

തിരുവനന്തപുരം; കെഎസ്‌ആര്‍ടിസി വിദ്യാര്‍ഥികളുടെ യാത്രാകണ്‍സഷന്‍ പരിഷ്കരിക്കുന്നു. വിദ്യാര്‍ഥി കണ്‍സഷന്‍ നല്‍കാനുള്ള പരമാവധി പ്രായപരിധി 25 വയസ്സാക്കി. പെന്‍ഷന്‍കാരായ പഠിതാക്കള്‍, പ്രായപരിധി ബാധകമല്ലാത്ത റഗുലര്‍ കോഴ്സ് പഠിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് യാത്രാ ഇളവില്ല.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍, സ്പെഷ്യല്‍ സ്കൂളുകള്‍, സ്പെഷ്യലി ഏബിള്‍ഡ് ആയ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് നിലവിലെ രീതി തുടരും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ ആദായ നികുതി നല്‍കുന്നവരാണെങ്കില്‍ കണ്‍സഷനുണ്ടാകില്ല.

സ്വാശ്രയകോളേജ്, സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകളിലെയും ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്കായി നിലവിലെ കണ്‍സഷന്‍ രീതി തുടരും. സ്വാശ്രയ കോളേജ്, സ്വകാര്യ അണ്‍ എയ്ഡഡ്, റെക്കഗനൈസ്ഡ് സ്കൂളുകള്‍ എന്നിവ യഥാര്‍ഥ ടിക്കറ്റ് നിരക്കിന്റെ 35 ശതമാനം തുക വിദ്യാര്‍ഥിയും 35 ശതമാനം തുക മാനേജ്മെന്റും നല്‍കണം. യാത്രാ നിരക്കിന്റെ 30 ശതമാനം ഇളവ് അനുവദിക്കും. ഉത്തരവ് ജൂണ്‍ മുതല്‍ പ്രാബല്യത്തിലാകും.

വിവിധ സൗജന്യങ്ങളുടെ ഭാഗമായി 2016 വര്‍ഷം മുതല്‍ 2020 വര്‍ഷം വരെ കെഎസ്‌ആര്‍ടിസിക്ക് 966.31 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ടെന്നും സിഎംഡി ബിജു പ്രഭാകറിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

Related Articles

Check Also
Close
Back to top button