Uncategorized

ആശാൻ അനുസ്മരണവും കവി സംഗമവും നടന്നു

“Manju”

തിരുവനന്തപുരം : തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ മഹാകവി കുമാരനാശാന്റെ 99-ാം ചരമവാർഷിക ദിനാചരണം കവിയും നാടകകൃത്തുമായ മുൻ എം.എൽ.എ. പിരപ്പൻകോട് മുരളി ഉദ്ഘാടനം ചെയ്യുന്നു

മംഗലപുരം: തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ മഹാകവി കുമാരനാശാന്റെ 99-ാം ചരമവാർഷിക ദിനാചരണം കവിയും നാടകകൃത്തുമായ മുൻ എം.എൽ.എ. പിരപ്പൻകോട് മുരളി ഉദ്ഘാടനം ചെയ്തു. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അധ്യക്ഷ മായി. പ്രൊഫ.വി.എൻ. മുരളി മുഖ്യപ്രഭാഷണം നടത്തി.
കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ്, ബി.വിമൽ കുമാർ, ഡോ.അജിൽ, ജില്ലാപ്പഞ്ചായത്തംഗം എം.ജലീൽ, കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്ച നടക്കും. കവി സമ്മേളനം കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ആശാൻ കാവ്യ സംഗീതിക നടന്നു.

Related Articles

Back to top button