IndiaLatest

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ജിയോയുടെ പുതിയ പ്ലാൻ

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ആകർഷകമായ ഡാറ്റാ പ്ലാനുമായി റിലയൻസ് ജിയോ. 999 രൂപയ്ക്ക് പുതിയ പ്ലാനിൽ പ്രതിദിനം 3 ജിബി ലഭിക്കും. വർക്ക് ഫ്രം ഹോം ജോലികൾക്കായി കൂടുതൽ ഡാറ്റയുള്ള ലോംഗ് വാലിഡിറ്റി പ്ലാൻ എന്നതാണ് ഇതിന്‍റെ സവിശേഷത.

84 ദിവസം സാധുതയുള്ള പ്ലാനിൽ പ്രതിദിനം 3ജി.ബി ഡാറ്റ ലഭ്യമാകും. 999 രൂപയിൽ 3000 മിനിറ്റ് ഫ്രീ ടോക്ക് ടൈം കിട്ടും, 100 ഫ്രീ എസ്.എം.എസും.

നേരത്തെ 33% കൂടുതൽ മൂല്യം തരുന്ന വാർഷിക വർക്ക് ഫ്രം ഹോം പ്ലാൻ ജിയോ 2399 രൂപക്ക് പ്രഖ്യാപിച്ചിരുന്നു.
ഈ പ്ലാൻ പ്രകാരം പ്രതിദിന രണ്ടു ജി.ബി ഡാറ്റാ ലഭിക്കും.

Related Articles

Back to top button