IndiaLatest

ഉറങ്ങി നേടിയത് അഞ്ചുലക്ഷം രൂപ

“Manju”

ഉറങ്ങി സ്വന്തമാക്കിയത് അഞ്ചുലക്ഷം രൂപ. എങ്ങനെയെന്നല്ലേ? 26 കാരി കൊല്‍ക്കത്ത സ്വദേശിയാണ് ഇന്ത്യയുടെ ഉറക്ക രാജ്ഞിയായിരിക്കുന്നത്. കിടക്ക നിര്‍മാതാക്കളായ വെയ്ക്ക്ഫിറ്റ്സംഘടിപ്പിച്ച ഉറക്കമത്സരത്തിലാണ് ഇരുപത്തിയാറുകാരി ത്രിപര്‍ണ ചക്രവര്‍ത്തി കൗതുകകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി 100 ദിവസം ഒന്‍പതു മണിക്കൂര്‍ ഉറങ്ങിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വെയ്ക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് സീസണ്‍ രണ്ടിന്റെ ചാമ്പ്യനായാണ് 26കാരിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

മൂന്നു മാസത്തിലേറെ നീണ്ട മത്സരമായിരുന്നു. ഒടുവില്‍ നാലുപേരാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ദിവസത്തെ ലൈവ് ഉറക്കമായിരുന്നു ഫൈനല്‍. അവസാന റൗണ്ടിലെത്തിയെത്തി ബാക്കി മൂന്നുപേരെയും ഏറെ പിന്നിലാക്കിയാണ് ത്രിപര്‍ണ ഈ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. 95 ശതമാനം ഉറക്ക കാര്യക്ഷമതാ നിരക്കാണ് ത്രിപര്‍ണയ്ക്കുണ്ടായിരുന്നത്. ബാക്കി മൂന്ന് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നല്‍കി. ഇത്തവണ 5.5 ലക്ഷം പേരാണ് ഇതിനായി അപേക്ഷിച്ചത്. ആദ്യ സീസണില്‍ രണ്ടു ലക്ഷത്തോളം പേരും അപേക്ഷിച്ചിരുന്നു.

Related Articles

Back to top button