KeralaLatest

കോവിഡ് മരുന്നായ ആയുഷ്‌- 64 വിതരണം ആരംഭിക്കുന്നു

“Manju”

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ആയുഷ് ഡിപ്പാര്‍ട്ട്മെന്റ് വികസിപ്പിച്ച ആയുഷ്‌– 64 എന്ന കോവിഡ് ചികിത്സാ ഗവേഷണ മരുന്ന്, പൂജപ്പുരയിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റീജിയണല്‍ ആയുര്‍വേദ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തില്‍ നിന്നും വിതരണം ആരംഭിക്കുന്നു.

മരുന്ന് ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങള്‍

1. കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് മാത്രമാണ് മരുന്ന് നല്‍കുന്നത്

2. മരുന്ന് വാങ്ങാന്‍ വരുന്ന ദിവസത്തിന് 7 ദിവസത്തിന് ഉള്ളില്‍ (കോവിഡ് +ve ആയി 7 ദിവസത്തിനുള്ളില്‍ ) മരുന്ന് വാങ്ങിയിരിക്കണം

3. രോഗികള്‍ 18 നും 60 വയസിനും ഇടയിലുള്ളവരായിരിക്കണം

4. കോവിഡ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി, രോഗിയുടെ ആധാര്‍ കോപ്പി , രോഗിയുടെയും അടുത്ത ബന്ധുവിന്റെയും മൊബൈല്‍ നമ്ബര്‍ ) എന്നിവ നല്‍കണം.

5. മരുന്ന് വാങ്ങുന്നതിന് രോഗി വരേണ്ടതില്ല.
രോഗിയുടെ ബന്ധുക്കള്‍ക്കോ പ്രതിനിധിക്കോ മേല്‍പ്പറഞ്ഞ രേഖകള്‍ ഹാജരാക്കി മരുന്ന് കൈപ്പറ്റാവുന്നതാണ്.

6. ഇരുപത് ദിവസത്തേക്കാണ് മരുന്നുകള്‍ നല്‍കുക.

7. മരുന്ന് വാങ്ങാന്‍ വരുന്നതിന് മുന്‍പ് തന്നെ രോഗികളുടെ മൊബൈല്‍ ന്പറിലേക്ക് താഴെക്കൊടുത്തിട്ടുള്ള സത്യവാങ്മൂലം അയച്ചു കൊടുക്കുന്നതും രോഗി അത് കണ്ടു എന്ന് മെസേജ് അയച്ച ഓഫീസറുടെ നമ്പറിലേക്ക് തിരികെ അയയ്ക്കേണ്ടതുമാണ്. അതിനു ശേഷം മാത്രമേ മരുന്ന് dispense ചെയ്യുകയുള്ളൂ.

8. മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന രോഗികളെ ആദ്യദിവസം മുതല്‍ നിശ്ചിത ഇടവേളകളില്‍ ഡോക്ടര്‍മാര്‍ ആരോഗ്യ പുരോഗതി മനസിലാക്കുന്നതിന് നേരിട്ട് വിളിക്കുന്നതാണ്. ആ സന്ദര്‍ഭത്തില്‍ ഡോക്ടര്‍മാര്‍ക്ക് വിവരങ്ങള്‍ കൈമാറേണ്ടതാണ്.

9. നിലവില്‍ മറ്റു മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് അതോടൊപ്പം ഇത് കഴിക്കാവുന്നതാണ്.

10. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഈ മരുന്ന് നല്‍കുന്നതല്ല

11. മരുന്ന് കഴിക്കുന്ന രോഗികള്‍ ആയുര്‍ സഞ്ജീവനി എന്ന app സ്വന്തം ഫോണിലോ അതിന് സൗകര്യമില്ലാത്ത പക്ഷം അടുത്ത ബന്ധുവിന്റെ ഫോണിലോ ഡൗണ്‍ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പൂജപ്പുരയിലെ കേന്ദ്ര സര്‍ക്കാര്‍ ആയുര്‍വേദ ഗവേഷണകേന്ദ്രത്തിലോ താഴെപ്പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക.

Dr എമി എസ് സുരേന്ദ്രന്‍

Mob -9995832813

Dr സിനിമോള്‍

Mob -9446519427

 

 

Related Articles

Back to top button