IndiaKeralaLatest

മാതാപിതാക്കള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് 10 ലക്ഷം നല്‍കി സര്‍ക്കാര്‍

“Manju”

വിജയവാഡ: ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കോവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് 10 ലക്ഷം നല്‍കി. പാവനി ലക്ഷ്മി പ്രിയങ്കക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കലക്ടര്‍ ഇംത്യാസാണ് കൈമാറി‍യത്.
സ്ഥിര നിക്ഷേപമായാണ് 10 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. കനുരു സ്വദേശികളായ പ്രിയങ്കയുടെ പിതാവ് പി. മോഹന്‍കുമാറും മാതാവ് ഭാഗ്യലക്ഷ്മിയും കോവിഡ് ബാധിച്ച്‌ മരിക്കുകയായിരുന്നു. അതേ ജില്ലയിലെ തന്നെ അഞ്ച് കുട്ടികള്‍ക്ക് കൂടി കോവിഡ് ബാധ മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് സമൂഹം ഇവരെ അകറ്റിനിര്‍ത്തുകയായിരുന്നു. ഇവര്‍ക്കും പത്ത് ലക്ഷം രൂപ വീതം നല്‍കും.
ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ അഞ്ചോ ആറോ ശതമാനം പലിശ കുട്ടിയുടെ രക്ഷിതാവിന് കൈമാറും. 25 വയസ്സ് ആകുന്നതുവരെ ഇത് തുടരുമെന്നും കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button