IndiaKeralaLatest

തെരഞ്ഞെടുപ്പ് ഡ്യൂട്ടി:  അധ്യാപകര്‍ മരിച്ചിട്ടില്ലെന്ന് യു.പി. സർക്കാർ

“Manju”

ലഖ്നോ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പങ്കെടുത്ത 1621 അധ്യാപക-അനധ്യാപക ജീവനക്കാര്‍ കോവിഡ് ബാധിച്ച്‌ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ യു.പി സര്‍ക്കാര്‍. അധ്യാപക സംഘടന യൂണിയനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്. മൂന്ന് അധ്യാപകര്‍ മാത്രമാണ് കോവിഡ് ബാധിച്ച്‌ മരിച്ചതെന്നാണ് യു.പി സര്‍ക്കാറിന്റെ വിശദീകരണം
71 ജില്ലകളിലും അധ്യാപകരുടെ കോവിഡ് മരണം നടന്നിട്ടുണ്ടെന്ന് പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്‍ ആരോപിക്കുന്നത്. ടീച്ചര്‍മാര്‍ക്ക് പുറമേ ഇന്‍സ്ട്രക്ടര്‍, ശിക്ഷ മിത്ര, മറ്റ് തൊഴിലാളികള്‍ എന്നിവരെല്ലാം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും തെരഞ്ഞെടുപ്പ് നടത്തിയ യു.പി സര്‍ക്കാര്‍ നടപടിയേയും അധ്യാപകര്‍ ചോദ്യം ചെയ്തു. വേണമെങ്കില്‍ സര്‍ക്കാറിന് തെരഞ്ഞെടുപ്പ് മാറ്റിവെക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
അതേസമയം, മൂന്ന് അധ്യാപകര്‍ മാത്രമാണ് കോവിഡ് ബാധിച്ച്‌ മരിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ബേസിക് എഡ്യുക്കേഷന്‍ കൗണ്‍സില്‍ പറയുന്നത്. ഇവരുടെ കുടുംബാംങ്ങള്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും യു.പി സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Back to top button