IndiaLatest

ശ്രീരാമക്ഷേത്രം ഭാരതത്തില്‍ തരംഗമാകുന്നു

“Manju”

ദില്ലി: അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ കഴിഞ്ഞതോടെ ദർശനത്തിന് തയ്യാറെടുത്ത് പ്രമുഖർ. പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാൻ കഴിയാത്ത കേന്ദ്ര മന്ത്രിമാർ കുടുംബസമേതം ദർശനം തുടങ്ങിക്കഴിഞ്ഞു.
പാർട്ടി മുൻകൈയെടുത്ത് എല്ലാ മണ്ഡലങ്ങളില്‍ നിന്നും ഭക്തരെ അയോദ്ധ്യയിലേക്കെത്തിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിസഭകള്‍ ഒരുമിച്ച്‌ രാമക്ഷേത്ര ദർശനത്തിന് ഒരുങ്ങുകയാണ്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ഫെബ്രുവരി ആദ്യവാരം ക്ഷേത്ര ദർശനം നടത്തും. ഗുജറാത്ത് മന്ത്രിസഭ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 22 ന് ക്ഷേത്രം സന്ദർശിക്കും. കൂടാതെ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, അസം മന്ത്രിസഭകളും രാമക്ഷേത്രത്തില്‍ ദർശനം നടത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രിയും മന്ത്രിമാരും എം എല്‍ എ മാരോടും എം പി മാരോടും ഒപ്പമാകും ദർശനം നടത്തുക.
പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത ശേഷം വൻ ഭക്തജനത്തിരക്കാണ് അയോദ്ധ്യയില്‍ അനുഭവപ്പെടുന്നത്. കൊടും ശൈത്യത്തെ അവഗണിച്ച്‌ പതിനായിരക്കണക്കിന് രാമഭക്തർ അയോദ്ധ്യയിലേക്ക് ഒഴുകുകയാണ്. ദിനംപ്രതി ഒരുലക്ഷം ഭക്തർക്ക് ദർശനം നല്‍കാനാണ് അധികൃതർ ശ്രമിക്കുന്നത്. നേരത്തെ ഈ മാസം 25 മുതല്‍ അടുത്ത മാസം 25 വരെ ദിവസം 50000 ഭക്തരെ രാമജന്മഭുമിയില്‍ എത്തിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. അയോദ്ധ്യ പോരാട്ടത്തില്‍ പങ്കെടുത്തിട്ടുള്ള കർസേവകർക്കും പ്രത്യേക ദർശന സൗകര്യമൊരുക്കാൻ അധികൃതർ ശ്രമിക്കുകയാണ്.

Related Articles

Back to top button