IndiaKeralaLatestUncategorized

കോവിഡാൽ കോടീശ്വരായവർ ഒമ്പത് കമ്പനികൾ

“Manju”

ന്യൂഡല്‍ഹി: കോവിഡില്‍ സാധാരണക്കാരായ ആളുകളുടെ ജീവിതം വഴിമുട്ടിയപ്പോള്‍, അതെ കോവിഡിനെ ഉപയോഗിച്ച്‌​ കോടീശ്വരന്‍മാരായത്​ ഒമ്പത്​ മരുന്നുകമ്പനികളാണെന്ന്​ റിപ്പോര്‍ട്ട്​.ലോകം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത്​​ വാക്​സിന്‍ വിറ്റ്​​ ശതകോടീശ്വ​രന്‍മാരായവരുടെ വിവരങ്ങള്‍ പീപ്പിള്‍സ് വാക്സിന്‍ അലയന്‍സാണ് പുറത്ത്​ വിട്ടത്​.

കോവിഡിലൂടെ ഇവരുടെ ആസ്​തി 19.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ പണമു​പയോഗിച്ച്‌​ ദരിദ്രരാജ്യങ്ങളിലെ മുഴുവന്‍ ആള്‍ക്കാരെയും 1.3 തവണ വാക്സിനേഷന്‍ നല്‍കാനാകുമെന്നും പീപ്പിള്‍സ് വാക്സിന്‍ അലയന്‍സ്​ വെളിപ്പെടുത്തുന്നു. ലോക ജനസംഖ്യയുടെ 10 ശതമാനം ആളുകള്‍ ഉണ്ടായിരുന്നിട്ടും 0.2 ശതമാനം വാക്​സിന്‍ മാത്രമാണ് ഈ രാജ്യങ്ങള്‍ക്ക് ലഭിച്ചത്.ജി 20 ആഗോള ആരോഗ്യ ഉച്ചകോടിക്ക് മുന്നോടിയായി​ പീപ്പിള്‍സ് വാക്സിന്‍ അലയന്‍സ് അംഗങ്ങളായ ഗ്ലോബല്‍ ജസ്റ്റിസ് നൗ, ഓക്സ്ഫാം, യു​നയ്​ഡ്​സ്​ എന്നിവര്‍ ചേര്‍ന്നാണ്​ കോടീശ്വരന്‍മാരുടെ കണക്കുകള്‍ ശേഖരിച്ചത്​.

കൊവിഷീല്‍ഡ്​ വാക്​സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനും അദാര്‍ പൂനവാലയുടെ പിതാവുമായ സൈറസ് പൂനവലയുടെ വരുമാനത്തിലും വന്‍ വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 8.2 ബില്യണ്‍ ഡോളറായിരുന്നവെങ്കില്‍ 2021 ല്‍ 12.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും കണക്കുകള്‍ പറയുന്നു.

മോഡേണയുടെ സി.ഇ.ഒ സ്​റ്റീഫന്‍ ബാന്‍സെല്‍,സി‌.ഇ‌.ഒയും ബയോ‌ടെക്കിന്റെ സഹസ്ഥാപകനുമായ ഉഗുര്‍‌ സാഹിന്‍‌, ഇമ്യൂണോളജിസ്റ്റും മോഡേണയുടെ സ്ഥാപക നിക്ഷേപകനുമായ തിമോത്തി സ്പ്രിംഗര്‍, മോഡേണയുടെ ചെയര്‍മാന്‍ നൗബര്‍ അഫിയാന്‍ അടക്കം ഒമ്ബതുപേരാണ്​ ശതകോടീശ്വരന്‍മാരുടെ പട്ടികയിലുള്ളത്​.

Related Articles

Back to top button