India
കള്ളപ്പണകേസിൽ മലയാളി ഉൾപ്പെടെയുള്ള സംഘം പിടിയിൽ
ബംഗളൂരു : ചൈനയിലെ ഹവാല റാക്കറ്റുമായി ബന്ധമുള്ള സംഘം ബംഗളൂരുവിൽ പിടിയിൽ. മലയാളിയായ അനസ് അഹമ്മദ് ഉൾപ്പെടെയുള്ള ഒൻപതംഗ സംഘമാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിൽ രണ്ട് പേർ ചൈനീസ് പൗരന്മാരും രണ്ട് പേർ ടിബറ്റ്കാരുമുണ്ട്.
നിക്ഷേപം സ്വീകരിക്കുന്ന ആപ്പുകൾ നിർമ്മിച്ചാണ് ഇവർ പണം തട്ടുന്നത്. ബുൾ ഫിൻടെക് ടെക്നോളജീസ്, എച്ച് ആന്റ് എസ് വെഞ്ചേർസ്, ക്ലിഫോർഡ് വെഞ്ചേർസ് എന്നീ പേരുകളിൽ കടലാസ് കമ്പനികൾ തുടങ്ങിയിരുന്നു. ഇവയുടെ കീഴിൽ പവർ ബാങ്ക് പോലുള്ള ആപ്പുകൾ വഴി നിക്ഷേപം സ്വീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. ബെംഗളൂരു പോലീസിന്റെ സിഐഡി സൈബർ ക്രൈം വിഭാഗമാണ് സംഘത്തെ കുറിച്ച് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. സംഘത്തിന് ചൈനീസ് ഹവാലയുമായി ബന്ധമുണ്ടെന്നുള്ള വിവരങ്ങളും പുറത്ത് വനരുന്നുണ്ട്.