IndiaLatest

കുട്ടികളെ തെരഞ്ഞെടുപ്പ്‌ പ്രചരണപരിപാടികള്‍ക്ക്‌ ഉപയോഗിക്കരുത്

“Manju”

തെരഞ്ഞെടുപ്പ്‌ പ്രചരണവുമായി ബന്ധപ്പെട്ട് കർശനനിർദേശവുമായി തെരഞ്ഞെടുപ്പ്‌ കമ്മീഷൻ. ഒരു പരിപാടികളിലും കുട്ടികളെ ഉപയോഗിക്കരുതെന്ന നിർദ്ദേശമാണ് തെരഞ്ഞെടുപ്പ്‌ കമ്മീഷൻ മുന്നോട്ട് വെച്ചത്.

കുട്ടികളെ തെരഞ്ഞടുപ്പ്‌ പ്രചരണറാലികളിലും യോഗങ്ങളിലും ഒരു കാരണവശാലും പങ്കെടുപ്പിക്കരുത്‌. പോസ്‌റ്റുകള്‍ ഒട്ടിക്കാനും ലഘുലേഖകള്‍ വിതരണം ചെയ്യാനും പാട്ടുകള്‍ പാടാനും കവിതകള്‍ ആലപിക്കാനും മുദ്രാവാക്യങ്ങള്‍ വിളിക്കക്കാനും തുടങ്ങിയ ചുമതലകള്‍ കുട്ടികള്‍ക്ക്‌ നല്‍കരുത്‌ എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കുട്ടികളെ കൈകളില്‍ എടുത്തോ വാഹനങ്ങളില്‍ കയറ്റിയോ രാഷ്ട്രീയ നേതാക്കള്‍ പ്രചരണം നടത്താൻ പാടില്ല എന്നും കമ്മീഷൻ അറിയിച്ചു. പക്ഷെ തെരഞ്ഞെടുപ്പ്‌ പരിപാടികളില്‍ രക്ഷിതാക്കള്‍ക്ക്‌ കുട്ടികളുമായി പങ്കെടുക്കുന്നതിന്‌ വിലക്കുകള്‍ ഇല്ല. ഈ നിർദേശങ്ങള്‍ രാഷ്ട്രീയപാർട്ടികളോ സ്ഥാനാർഥികളോ അവഗണിച്ചാല്‍ കർശനനടപടികള്‍ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷൻ വാർത്താക്കുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button