KeralaLatest

ആത്മമഹത്യ ഭീഷണി മുഴക്കിയ കുടുംബത്തിന് കിറ്റുമായി പോലീസ്

“Manju”

വളാഞ്ചേരി: ‘സര്‍, അയല്‍പക്കത്തെ യുവതി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നു, പെട്ടെന്ന് എത്തണം.’ കഴിഞ്ഞ ദിവസം ഉച്ചക്ക് 12ന്​ ഇരിമ്പളിയം പഞ്ചായത്തിലെ പ്രദേശത്തുനിന്ന്​ വളാഞ്ചേരി പൊലീസ് സ്​റ്റേഷനിലേക്ക് പരിഭ്രാന്തമായ ഒരു ഫോണ്‍ കാള്‍. ഉടന്‍ ഇന്‍സ്പെക്ടര്‍ പി.എം. ഷമീറിന്‍റെ നേതൃത്വത്തിലുള്ള സംഘം കുതിച്ചെത്തി.20കാരിയായ വീട്ടമ്മയാണ് ആത്മമഹത്യ ഭീഷണി മുഴക്കിയത്​. ഭര്‍ത്താവും വീട്ടുകാരും തമ്മിലുള്ള പിണക്കത്തെ തുടര്‍ന്ന്​ കക്ഷി ഭീഷണിപ്പെടുത്തിയതാണ്. പൊലീസും കൂടെ വന്നവരും സമാധാനിപ്പിച്ചു, കൂടെ ഉപദേശവും നല്‍കി. യുവതി ആത്മമഹത്യ ഭീഷണി പിന്‍വലിക്കുകയും ചെയ്തു.

കുടുംബത്തി​െന്‍റ വീട്ടുസാഹചര്യങ്ങള്‍ പരിതാപകരമെന്ന് സ്ഥലത്ത് എത്തിയവര്‍ക്ക് മനസ്സിലായി. അഞ്ചംഗ കുടുംബം താമസിക്കുന്നത്​ പ്ലാസ്​റ്റിക് ഷീറ്റ്​ കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലാണ്​. ട്രിപ്പി​ള്‍ ലോക്​ഡൗണ്‍ മൂലം ജോലിക്ക് പോകാനാകാതെ ഗൃഹനാഥന്‍ പ്രയാസത്തിലാണ്​. സ്വന്തമായി വീടില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡും ഇല്ല. ഇവരുടെ ബന്ധുക്കളായ അയല്‍വാസികള്‍ക്ക് സഹായിക്കണമെന്നുണ്ട്. എന്നാല്‍, അവരും ഏറെക്കുറെ ഇതേ അവസ്ഥയിലാണ്​.ദുരിതം മനസ്സിലാക്കി തിരിച്ചുപോയ പൊലീസ് വൈകീട്ട് എത്തിയത് രണ്ടാഴ്ച കഴിയാനുള്ള ഭക്ഷണകിറ്റുമായാണ്. കാരുണ്യമതികളായ ചിലരുടെ സഹായത്തോടെ ഭക്ഷണകിറ്റുകള്‍ സംഘടിപ്പിക്കുകയായിരുന്നെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ലോക്ഡൗണുമായി ബന്ധപ്പെട്ട് ധാരാളം ആളുകള്‍ ഇത്തരത്തില്‍ ദുരിതത്തില്‍ കഴിഞ്ഞുകൂടുന്നുണ്ടെന്നും ഇത്തരക്കാരെ സഹായിക്കാന്‍ സുമനസ്സുകള്‍ രംഗത്തുവരണമെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.

Related Articles

Back to top button