IndiaKeralaLatest

ഇന്ന്  എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങൾക്ക് തടസം;  അറിയിപ്പ് നല്‍കി എസ്ബിഐ

“Manju”

തിരുവനന്തപുരം: തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസം നേരിട്ടേക്കാമെന്ന മുന്നറിയിപ്പുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നതില്‍ ഇന്ന് തടസം നേരിടും. എന്‍ഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം നേരിടുന്നത്. എന്നാല്‍ ആര്‍ടിജിഎസ് സംവിധാനത്തെ ഇത് ബാധിക്കില്ല.
ഏപ്രില്‍ 18ന് ആര്‍ടിജിഎസ് സംവിധാനം പരിഷ്കരിച്ചിരുന്നു. ഇന്ന് അര്‍ധരാത്രി 12 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയില്‍ സേവനങ്ങള്‍ തടസപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. എസ്ബിഐയുടെ ഐഎന്‍ബി, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ മെയ് 21 ന് രാത്രി മുതല്‍ 22 വരെ തടസം നേരിട്ടിരുന്നു.

Related Articles

Back to top button