KeralaLatest

കുതിരയുടെ മാനസിക ഉല്ലാസത്തിന് കറങ്ങാനിറങ്ങി

“Manju”

മലപ്പുറം : ട്രിപ്പിള്‍ ലോക്ഡൗണിനിടെ കുതിരയുമായി പുറത്ത് കറങ്ങാനിറങ്ങിയ യുവാവിനെ പോലീസ് കയ്യോടെ പിടികൂടി. താനൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പോലീസിന്റെ വാഹന പരിശോധന്ക്കിടെയാണ് യുവാവ് കുതിരയുമായി എത്തിയത്.

കുതിരയ്ക്ക് വേണ്ടിയാണ് പുറത്തിറങ്ങിയത് എന്നായിരുന്നു യുവാവിന്റെ വിശദീകരണം. വീട്ടില്‍ ഇരിക്കാന്‍ കുതിര സമ്മതിക്കുന്നില്ലെന്നും മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് പുറത്തിറങ്ങിയത് എന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് യുവാവിനെ വീട്ടിലേയ്ക്ക് തിരിച്ചയച്ചു. വീടിന് സമീപം ഉല്ലാസം മതിയെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button