Latest

പ്രവാസികള്‍ക്ക് കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന

“Manju”

കുവൈറ്റ് : പ്രവാസികള്‍ക്ക് കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണ മെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമും, പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവും കുവൈറ്റ് കണ്‍ട്രി ഹെഡുമായ ബാബു ഫ്രാന്‍സീസ് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു,

എങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം ലീഗല്‍ സെല്ലിനായി കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിപ്പിച്ചത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് ജോലിക്കോ , പഠന ആവശ്യങ്ങള്‍ക്കോ ആയി വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അത് നല്‍കാനുള്ള സംവിധാനമുണ്ടാക്കുമെന്നും , വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‍പോര്‍ട്ട് നമ്ബര്‍ ആവശ്യമാണെങ്കില്‍ അതിന് പ്രത്യേകം അപേക്ഷ നല്‍കിയാല്‍, പാസ്‍പോര്‍ട്ട് നമ്ബര്‍ കൂടി ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനത്ത സ്വാഗതം ചെയ്യുന്നതായും, പ്രവാസികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ സ്വീകരിച്ച്‌ വിദേശത്തേക്ക് വേഗത്തില്‍ മടങ്ങുന്നതിന് സാഹചര്യമുണ്ടാകുമെന്നും പ്രത്യാശിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button