IndiaLatest

അയോധ്യയില്‍ സ്മാരകമുയരുന്ന കെ കെ നായര്‍

“Manju”

അയോധ്യയിൽ കെ.കെ നായർക്ക് സ്മാരകമുയരും; അയോധ്യ തർക്കക്കേസ് വഴിത്തിരിവിലെത്തിച്ചത് ഈ കുട്ടനാട്ടുകാരന്‍, kk nair, ayodhya

ന്യൂഡല്‍ഹി: ആഘോഷങ്ങള്‍ക്കിടയില്‍ തിങ്കളാഴ്ച അയോധ്യയില്‍ പുതിയതായി നിര്‍മ്മിച്ച ക്ഷേത്രത്തില്‍ പുതിയ രാമലല്ല വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ കെകെ നായര്‍ എന്ന കണ്ടങ്കലത്തില്‍ കരുണാകരന്‍ നായരെ പലരും സ്‌നേഹത്തോടെ സ്മരിക്കുകയുണ്ടായി. സുപ്രീംകോടതി വിധിയിലേക്ക് നയിച്ച പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത് മലയാളിയായ ഈ ഐസിഎസ് ഓഫീസറായിരുന്നു.

1949 ഡിസംബറില്‍ ബാബറി മസ്ജിദില്‍ രാമലല്ല വിഗ്രഹങ്ങള്‍ സ്ഥാപിക്കുമ്ബോള്‍ ആലപ്പുഴ സ്വദേശിയായ കെ കെ നായര്‍ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റായി സേവനമനുഷ്ഠിക്കുകയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വിഗ്രഹങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും സാമുദായിക സംഘര്‍ഷ സാധ്യത ചൂണ്ടിക്കാട്ടി നായര്‍ അതിന് തയ്യാറായില്ല.

അയോധ്യയിൽ കെ കെ നായർ ശരിയായിരുന്നോ? – News18 മലയാളം

അയോധ്യ വിഷയം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനായ ഗുരു ദത്ത് സിംഗിനെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ കെട്ടിടം സന്ദര്‍ശിക്കുകയും പൂജകള്‍ അര്‍പ്പിക്കാന്‍ ഹിന്ദുക്കള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ജിബി പന്തും നെഹ്റുവും വിഗ്രഹം ബലമായി പരിസരത്ത് നിന്ന് മാറ്റാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കെ കെ നായര്‍ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായില്ല. നായരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെങ്കിലും അനുകൂല കോടതി ഉത്തരവിനെ തുടര്‍ന്ന് തിരിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ജോലി രാജിവച്ച്‌ അലഹബാദ് ഹൈക്കോടതിയില്‍ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.

അയോധ്യയിൽ മാർച്ച് വരെ സന്ദർശനം ഒഴിവാക്കൂ: പ്രധാനമന്ത്രി മോദിയുടെ നിർദേശം

രാമക്ഷേത്രത്തിനായുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോയ കെ കെ നായരും കുടുംബവും പിന്നീട് ജനസംഘത്തില്‍ ചേര്‍ന്നു. 1952ല്‍ ഭാര്യ ശകുന്തള നായര്‍ ജനസംഘം ടിക്കറ്റില്‍ മത്സരിച്ച്‌ ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗമായി. 1962-ല്‍ കെ കെ നായരും ഭാര്യയും യഥാക്രമം ബഹ്‌റൈച്ച്‌, കൈസര്‍ഗഞ്ച് മണ്ഡലങ്ങളില്‍ വിജയിച്ച്‌ നാലാം ലോകസഭയില്‍ അംഗങ്ങളായി.

1907 സെപ്തംബര്‍ 11 ന് ജനിച്ച കെ കെ നായര്‍ കേരളത്തിലെ ആലപ്പുഴയിലെ കുട്ടനാട്ടില്‍ നിന്നാണ് തന്റെ ജീവിതം ആരംഭിച്ചത്. കേരളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. 21-ആം വയസ്സിലാണ് ഐസിഎസ് പരീക്ഷ പാസായത്.

തര്‍ക്കമുള്ള കെട്ടിട പരിസരത്ത് രാം ലല്ലയെ ആരാധിക്കുന്നതിനെ പിന്തുണയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനമാണ് ഇന്ന് ക്ഷേത്രത്തിലെത്തിനില്‍ക്കുന്നത്. അയോധ്യയിലെ ആളുകള്‍ അദ്ദേഹത്തെ ഒരു സന്യാസിയെപ്പോലെയാണ് ആരാധിച്ചത്. പല വീടുകളുടെയും ചുവരുകളില്‍ കെ കെ നായരുടെ ചിത്രമുണ്ട്.

ക്ഷേത്ര നഗരിയില്‍ കെ കെ നായര്‍ക്ക് സ്മാരകം നിര്‍മിക്കാന്‍ തീരുമാനച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ ശില്‍പവും ചിത്രവുമുള്ള മുറിയും ക്ഷേത്രത്തിന്റെ ഭാഗമായി ഉണ്ടാകും. അയോധ്യ സിവില്‍ലെയ്‌നില്‍ വാണിജ്യഭവനു സമീപം കെ കെ നായരുടെ പേരുള്ള കോളനി വര്‍ഷങ്ങള്‍ക്കു മുന്‍പേയുണ്ട്.

Related Articles

Back to top button