IndiaLatest

ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുമായി ജിയോ

“Manju”

മുംബൈ: വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ജിയോ എത്തി. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവാണ് റിലയന്‍സ് ജിയോ. വ്യാഴാഴ്ചയാണ് ജിയോ പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. റോളിംഗ് സ്റ്റോണ്‍ ഇന്ത്യ, ക്രിയേറ്റീവ് ലാന്‍ഡ് ഏഷ്യ എന്നിവയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഗായകര്‍, സംഗീതജ്ഞര്‍, അഭിനേതാക്കള്‍, ഹാസ്യനടന്‍മാര്‍, നര്‍ത്തകര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍ തുടങ്ങിയ വീഡിയോ സ്രഷ്ടാക്കളെ ലക്ഷ്യമിട്ടാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഓര്‍ഗാനിക് വളര്‍ച്ചയ്ക്കും സുസ്ഥിരമായ ധനസമ്പാദനത്തിനും സഹായിക്കുന്ന ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

പ്ലാറ്റ്‌ഫോമിലേക്ക് 100 പേരെ ക്ഷണിച്ച കമ്പനി, അവരുടെ പ്രൊഫൈലുകളില്‍ സ്വര്‍ണ്ണ ചെക്ക് മാര്‍ക്ക് കാണിച്ചിട്ടുണ്ട്. ആപ്ലിക്കേഷനിലെ പുതിയ ഫീച്ചറുകള്‍ ക്ഷണിക്കപ്പെട്ട പുതിയ ആര്‍ട്ടിസ്റ്റ് അംഗങ്ങളാണ് ആദ്യം പ്രിവ്യൂ ചെയ്യുക. സ്രഷ്ടാക്കളുടെ പ്രൊഫൈലുകള്‍ ആരാധകര്‍ക്കും ബ്രാന്‍ഡുകള്‍ക്കും കലാകാരന്‍മാരുമായി സംവദിക്കാനും സഹകരിക്കാനും ഒരു ഓപ്ഷന്‍ നല്‍കും. പ്രീമിയം വെരിഫിക്കേഷന്‍, ഇന്‍-ആപ്പ് ബുക്കിംഗ് എന്നിവയ്ക്കൊപ്പം ഇന്ത്യയുടെ ഡിജിറ്റല്‍ എഡിറ്റോറിയലുകളില്‍ ഫീച്ചര്‍ ചെയ്യാനുള്ള അവസരവും ലഭിക്കും.

Related Articles

Back to top button