IndiaLatest

ഡിജിറ്റല്‍ വാലറ്റുകളില്‍ രണ്ട് ലക്ഷം വരെ സൂക്ഷിക്കാം

“Manju”

ദില്ലി: ഡിജിറ്റല്‍ വാലറ്റുകളില്‍ രണ്ട് ലക്ഷം രൂപ വരെ സൂക്ഷിക്കാനാവുന്ന നയം മാറ്റവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ പണം ബാങ്ക് അക്കൗണ്ടും ഡിജിറ്റല്‍ വാലറ്റുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പോലും പിന്‍വലിക്കാനുമാവും. ഒരു വാലറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് പണം അയക്കാന്‍ സാധിക്കുന്ന വിധം എല്ലാ വാലറ്റുകളും തമ്മില്‍ ബന്ധിപ്പിക്കണമെന്നും റിസര്‍വ് ബാങ്ക് പുതുതായി അവതരിപ്പിക്കാന്‍ പോകുന്ന നയത്തില്‍ നിര്‍ദ്ദേശിക്കുന്നതായാണ് വിവരം.

ഡിജിറ്റല്‍ പേമെന്റുകളെ രാജ്യത്തെ ചെറിയ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഈ നീക്കം നോണ്‍ ബാങ്ക് പ്രീപെയ്ഡ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കാണ് നേരിട്ട് ഉപകാരപ്പെടുക. അതേസമയം ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ മിനിമം ബാലന്‍സ് നിബന്ധന ഉള്ളതിനാല്‍ സൂക്ഷ്മ സംരംഭകരെ സംബന്ധിച്ച്‌ സേവിങ്‌സ് ബാങ്ക് അക്കൗണ്ടോ, കറണ്ട് ബാങ്ക് അക്കൗണ്ടോ സൂക്ഷിക്കുന്നത് ലാഭകരമാവില്ലെന്ന നിരീക്ഷണമുണ്ട്. ഇത്തരക്കാരെ സംബന്ധിച്ച്‌ ഡിജിറ്റല്‍ വാലറ്റുകള്‍ക്ക് സീറോ മെയ്ന്റനന്‍സ് കോസ്റ്റ് ആണെന്നത് കൂടുതല്‍ നേട്ടമാകും.

Related Articles

Back to top button