KeralaLatest

നടി ശരണ്യയ്ക്ക് കോവിഡ് സ്ഥിതീകരിച്ചതായി സീമ ജി.നായര്‍

“Manju”

തിരുവനന്തപുരം ;സീരിയല്‍ നടി ശരണ്യയ്ക്ക് കോവിഡ് സ്ഥിതീകരിച്ചതായി നടി സീമ ജി.നായര്‍ തന്റെ നോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോ വഴിയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂണില്‍ ശരണ്യയ്ക്ക് കീമോ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കോവിഡ് സ്ഥിതീകരിച്ചത്. പതിനൊന്നാമത് സര്‍ജറിക്കുശേഷം, ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ പ്രതികൂലമായ മാറ്റങ്ങള്‍ സംഭവിക്കുകയും, അസുഖം സുഷ്മന നാഡിയിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.

ശരണ്യയ്ക്കും, അമ്മ ഗീതയ്ക്കും, സഹോദരനും കോവിഡ് സ്ഥിതീകരിച്ചു. തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ശരണ്യ. എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും, കൂടെ ഉണ്ടാകണമെന്നും നടി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

Related Articles

Back to top button