IndiaInternationalLatest

ഇന്ത്യ-ഓസ്ട്രേലിയ ടി-20: സഞ്ജു ടീമില്‍, നടരാജന് അരങ്ങേറ്റം

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശ്രേയാസ് അയ്യരുടെ സ്ഥാനത്താണ് സഞ്ജു ഇടം പിടിച്ചത്. മനീഷ് പാണ്ഡെയും ടീമിലുണ്ട്.

ബുംറയ്ക്ക് വിശ്രമം അനുവദിച്ച്‌ ഇന്ത്യ ഷമി, ദീപക് ചഹാര്‍, ടി നടരാജന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. യുസ്‌വേന്ദ്ര ചഹാലിനു പകരം വാഷിംഗ്‌ടണ്‍ സുന്ദറും ടീമില്‍ ഇടം പിടിച്ചു. വാര്‍ണറുടെ അഭാവത്തില്‍ ഡാര്‍സി ഷോര്‍ട്ട് ഫിഞ്ചിനൊപ്പം ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. യുവതാരം മിച്ച്‌ സ്വെപ്സണ് ടീമില്‍ ഇടം ലഭിച്ചു. ആഷ്ടന്‍ അഗാര്‍ ആണ് പുറത്തായത്. സ്റ്റാര്‍ക്കും അബ്ബോട്ടും ഹേസല്‍വുഡുമാണ് പേസര്‍മാര്‍.

Related Articles

Back to top button