IndiaLatest

പുതിയ ഒഫറുകളുമായി എസ്ബിഐ

“Manju”

ഡല്‍ഹി ; ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി റീട്ടെയിൽ ഉപഭോക്താക്കൾക്ക് എസ്ബിഐ കിഴിവുകൾ പ്രഖ്യാപിച്ചു.

ഭവന-വാഹന വായ്പകൾക്ക് പ്രൊസസിങ് ഫീസ് ഒഴിവാക്കി. വാഹനവിലയുടെ 90ശതമാനംവരെ വായ്പ അനുവദിക്കും. യോനോ ആപ്പ് വഴി കാർ ലോണിന് അപേക്ഷിച്ചാൽ പലിശ നിരക്കിൽ കാൽശതമാനം കിഴിവ് നൽകും. 7.5ശതമാനം മുതലാണ് വാഹനവായ്പക്ക് പലിശ ഈടാക്കുന്നത്.

75-ാംവാർഷികം പ്രമാണിച്ച് സ്ഥിര നിക്ഷപത്തിന് അധിക പലിശയും ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. 75 ദിവസം, 75 ആഴ്ച, 75 മാസം എന്നീ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് നിലവിലുള്ള പലിശയേക്കാൽ 15 ബേസിസ് പോയന്റ് അധികം ലഭിക്കും. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബര് 14വരെയുള്ള കാലയളവിൽ നിക്ഷേപം നടത്തിയാലാണ് അധിക പലിശ ലഭിക്കുക.

സ്വർണപ്പണയ വായ്പയുടെ പലിശയിൽ 0.75ശതമാനം കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. യോനോ ആപ്പുവഴി ഗോൾഡ് ലോണിന് അപേക്ഷിച്ചാൽ പ്രൊസസിങ് ഫീസ് ഒഴിവാക്കിനൽകും. 7.5ശതമാനംമുതലാണ് പലിശ ഈടാക്കുന്നത്.

Related Articles

Back to top button