IndiaKeralaLatest

റെഡ്ഡിച്ചില്‍ പൊന്‍കുന്നംകാരിയായ മലയാളി നഴ്‌സ് മരിച്ച നിലയില്‍

“Manju”

കവന്‍ട്രി: റെഡ്ഡിച്ചില്‍ പൊന്‍കുന്നംകാരിയായ നഴ്‌സ് മരിച്ച നിലയില്‍. ഷീജ കൃഷ്ണന്‍ എന്ന മലയാളി നഴ്‌സാണ് മരിച്ചത്. ഏവരോടും പുഞ്ചിരിയോടെ ഇടപഴകുന്ന ഷീജയുടെ ഭര്‍ത്താവിനെയും മുഴുവന്‍ മലയാളികള്‍ക്കും പരിചിതമാണ്.
വീടുകളില്‍ എത്തി ഫിറ്റിങ് ജോലികള്‍ ചെയ്തിരുന്ന ഈ യുവാവിന്റെ സാന്നിധ്യം ഏവരും ഇഷ്ടപ്പെടും വിധത്തില്‍ ഉള്ളതായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. അതെ പെരുമാറ്റം തന്നെയാണ് ഇദ്ദേഹം ഭാര്യയോടും പുലര്‍ത്തിയിരുന്നതെന്നും ഭാര്യയുടെയും മക്കളുടെയും സന്തോഷത്തിനായി പതിവായി യാത്രകളും മറ്റും നടത്തുന്ന കുടുംബം ഏറെ സന്തോഷമാണ് മലയാളി സമൂഹത്തിനു നല്‍കിയിരുന്നതെന്നും അടുത്തറിയുന്നവര്‍ പറയുന്നു.
പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു ആണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്കുള്ളത്. ഭാര്യ ഭര്‍തൃ ബന്ധത്തില്‍ മികച്ച സൗഹൃദമാണ് ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നതെന്നും പരിചയക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
മരണം നടക്കുന്നതിനു അല്‍പം മുന്‍പ് കുട്ടികളില്‍ ഒരാളെ ജോലി സ്ഥലത്തും നിന്നും എത്തി ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചിരുന്നതായി പറയപ്പെടുന്നു. സ്‌കൂളില്‍ ഫുട്‌ബോള്‍ കളിക്കിടയോ മറ്റോ പരുക്കേറ്റ കുട്ടിക്ക് ഹോസ്പിറ്റലില്‍ അപ്പോയ്ന്റ്‌മെന്റ് എടുത്ത കാര്യം ഷീജ ഭര്‍ത്താവിനെ വിളിച്ചു അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവു സ്‌കൂളില്‍ നിന്നും കുട്ടിയെ കൂട്ടി ആശുപത്രിയില്‍ പോയ സമയത്താണ് ഷീജ മരണം തിരഞ്ഞെടുത്തത്.
ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ശേഷം കുട്ടിയെ കാറില്‍ നിന്നും ഇറക്കിവിട്ട ഭര്‍ത്താവ് വീണ്ടും ജോലിക്കു പോയതിനെ തുടര്‍ന്ന് വീട് തുറന്നു അകത്തു കയറിയ കുട്ടിയാണ് അമ്മയുടെ മരണം ആദ്യമായി കണ്ടത്. ഉടന്‍ പോലീസിനെയും പാരാമെഡിക്സിനേയും വിവരം അറിയിച്ചെങ്കിലും മരണം സംഭവ സ്ഥലത്തു തന്നെ നടന്നതായാണ് ലഭ്യമായ വിവരം.

Related Articles

Back to top button