IndiaLatest

ഹൈഡ്രജന്‍ ബലൂണിൽ വളര്‍ത്തുനായയെ പറപ്പിച്ചു ; യൂ ട്യൂബര്‍ അറസ്റ്റില്‍

“Manju”

ന്യൂഡല്‍ഹി: ഹൈഡ്രജന്‍ ബലൂണ്‍ ഉപയോഗിച്ച്‌ വളര്‍ത്തു നായയെ പറപ്പിക്കുകയും അത് വിഡിയോ ദൃശ്യങ്ങളില്‍ പകര്‍ത്തുകയും ചെയ്ത യു ട്യൂബര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ യു ട്യൂബറായ ഗൗരവ് ജോണ്‍ ആണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് നടപടി .

ഗൗരവിന്‍റെ യു ട്യൂബ് ചാനലിന് വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചത്. നിരവധി ബലൂണുകള്‍ ചേര്‍ത്ത് നായയുടെ ദേഹത്ത് കെട്ടിയിട്ട ശേഷം പറത്തുകയായിരുന്നു. ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ വച്ചായിരുന്നു ചിത്രീകരണം. നായ വായുവില്‍ ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്നതും ഗൗരവും അമ്മയും ഉറക്കെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ഗൗരവ് യു ട്യൂബില്‍ വിഡിയോ അപ്‍ലോഡ് ചെയ്തതോടെ സംഭവം വിവാദമായി. ഗൗരവിനെതിരെ “പീപ്പിള്‍ ഫോര്‍ അനിമല്‍”പ്രവര്‍ത്തകര്‍ മാളവ്യ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇതിന് പുറമെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതോടെ യൂട്യൂബില്‍ നിന്ന് ഗൗരവ് ജോണ്‍ വിഡിയോ പിന്‍വലിച്ചിട്ടുണ്ട്.

Related Articles

Back to top button