KeralaLatest

പൃഥ്വിരാജിന് പിന്തുണയുമായി താരങ്ങള്‍

“Manju”

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെ നടന്‍ പൃഥ്വിരാജ് സുകുമാരന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. തന്റെ രണ്ടു സിനിമകള്‍ ഉള്‍പ്പെടെ ലക്ഷദ്വീപില്‍ ചിത്രീകരിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് പൃഥ്വിരാജ് ഒരു നീണ്ട കുറിപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. അനാര്‍ക്കലി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ ലക്ഷദ്വീപില്‍ ചിത്രീകരിച്ചിരുന്നു.

അവിടുത്തെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കുന്നതാണ് നല്ലത് എന്ന നിലയിലായിരുന്നു പൃഥ്വിരാജ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്ന് വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ രൂക്ഷമായ ആക്രമണത്തിന് പാത്രമാവുകയായിരുന്നു പൃഥ്വിരാജ്. ‘വാരിയംകുന്നന്‍’ സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം പൃഥ്വിരാജ് സൈബര്‍ ലോകത്തെ ആക്രമണത്തിന് പാത്രമാവുന്നത് ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ താരലോകത്തു നിന്നും ഒട്ടേറെപ്പേര്‍ പൃഥ്വിരാജിന് പിന്തുണയര്‍പ്പിച്ചു. ജൂഡ് ആന്റണി ജോസഫ്, മിഥുന്‍ മാനുവല്‍ തോമസ്, അജു വര്‍ഗീസ്, താനൊറ്റണി വര്‍ഗീസ് എന്നിവരെക്കൂടാതെ രാഷ്‌ട്രീയരംഗത്തു നിന്നും വി.ടി. ബല്‍റാം പിന്തുണയറിയിച്ചിട്ടുണ്ട്.

Related Articles

Back to top button