IndiaInternationalLatest

കശ്മീരിൽ നടപ്പാക്കിയത് സമാനതകളില്ലാത്ത വികസനം ; പ്രകീർത്തിച്ച് സൗദി ഗസറ്റ്

“Manju”

ന്യൂഡൽഹി : ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിൽ മോദി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് സൗദി അറേബ്യയിലെ സര്‍ക്കാര്‍ അനുകൂല മാദ്ധ്യമമായ സൗദി ഗസറ്റ്. ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃകാപരമായ വികസന, പൊതുക്ഷേമ പരിപാടികളാണ് കേന്ദ്ര സർക്കാർ കശ്മീരില്‍ നടപ്പിലാക്കിയതെന്ന് സൗദി ഗസറ്റ് പറയുന്നു

മോദി സർക്കാരിന്റെ വികസന സംരംഭങ്ങളോട് ജമ്മു കശ്മീരിലെ യുവാക്കൾ ക്രിയാത്മകമായി പ്രതികരിച്ചതായും രാജ്യത്തിന്റെ പുരോഗതിയുടെ ഭാഗമാകാനുള്ള ആഗ്രഹം തീവ്രമായി പ്രകടിപ്പിച്ചതായും സൗദി ഗസറ്റ് കുറിച്ചു.

2019 ഓഗസ്റ്റ് 5 ന് ശേഷം ആയുധം ഉപേക്ഷിച്ച പ്രാദേശിക തീവ്രവാദികളെപ്പോലും മോദി സർക്കാർ പുനരധിവസിപ്പിക്കുകയും മുഖ്യധാരയുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു . പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ രാജ്യത്ത് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആരും ബാക്കിയുണ്ടാവില്ലെന്ന പ്രാദേശിക നേതാക്കളുടെ വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടുവെന്നും സൗദി ഗസറ്റ് പറയുന്നു.

ജമ്മു കശ്മീർ വിദ്യാർത്ഥികൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പ് പദ്ധതികൾ ദരിദ്ര പശ്ചാത്തലത്തിലുള്ള നിരവധി യുവാക്കൾക്ക് രാജ്യത്തുടനീളമുള്ള കോളേജുകളിൽ പ്രവേശനം നേടാൻ സഹായകമായെന്നും സൗദി പത്രം ചൂണ്ടിക്കാട്ടി.

യുവാക്കളിൽ പലരും ബിരുദം പൂർത്തിയാക്കി, രാജ്യത്തിനകത്തും പുറത്തും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി നോക്കുന്നു . അതുകൊണ്ട് തന്നെ കശ്മീരി സൈന്യത്തിനും, സർക്കാർ സ്ഥാപനങ്ങൾക്കും നേരെ കല്ലെറിയുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി കുറയുകയാണ്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഭീകരർ വഴി തെറ്റിച്ച കശ്മീരി യുവാക്കൾക്ക് സർക്കാർ സംരംഭങ്ങൾ പുതിയ ജീവൻ നൽകിയിട്ടുണ്ടെന്നും സൗദി ഗസറ്റ് പറയുന്നു .

Related Articles

Back to top button