KeralaLatest

പൃഥ്വിരാജിന് പിന്തുണയുമായി ചെന്നിത്തല

“Manju”

ലക്ഷദ്വീപ് വിവാദത്തില്‍ അഭിപ്രായം പറഞ്ഞതിന് സൈബര്‍ ആക്രമണം ഏറ്റുവാങ്ങുന്ന നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ക്ക് ചെവികൊടുക്കാതെ സെലിബ്രിറ്റി സ്റ്റാറ്റസില്‍ അഭിരമിക്കുകയല്ല പൃഥ്വിരാജ് ചെയ്തതെന്നും താന്‍ സ്നേഹിക്കുന്ന ഒരു ജനതയുടെ സ്വസ്ഥത തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ മന:സമാധാനം തകര്‍ക്കുക എന്ന രാഷ്ട്രീയ ശരിയാണ് പൃഥ്വിരാജ് നിര്‍വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിനൊപ്പം നില്‍ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ ആവശ്യമാണെന്നും രമേശ് ചെന്നിത്തല ഓര്‍മ്മപ്പെടുത്തി.

Related Articles

Back to top button