IndiaLatest

മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമായേക്കും

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമായേക്കുമെന്ന് സൂചന. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടെലികോം മേഖലയില്‍ ഏകീകൃത നമ്പര്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ നീക്കം.

ലാന്‍ഡ് ലൈനുകളില്‍ നിന്ന് മൊബൈല്‍ നമ്പറുകളിലേക്ക് വിളിക്കുമ്പോള്‍ 0 കൂടെ ചേര്‍ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഡോംഗിളുകള്‍ക്ക് നല്‍കുന്ന നമ്പറുകളും മാറ്റും. 10 അക്ക നമ്പറുകള്‍ക്ക് പകരം 13 അക്ക നമ്പറുകള്‍ നല്‍കും.

പുതിയ നമ്പറുകള്‍ക്ക് തുടക്കത്തില്‍ 9 എന്ന നമ്പര്‍ കൂടി അധികം വേണ്ടി വന്നേക്കും. ഇതുവരെ എസ്.ടി.ഡി കോളുകള്‍ 0 ചേര്‍ത്താണ് വിളിക്കാന്‍ കഴിഞ്ഞിരുന്നത്. ഇനി മുതല്‍ മൊബൈല്‍ നമ്പറിനും ഇത് ബാധകമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button