KeralaLatest

ഫാറ്റി ലിവര്‍: ഈ ലക്ഷണങ്ങളുള്ളവര്‍ സൂക്ഷിക്കുക

“Manju”

ഇന്ന് ഒട്ടുമിക്ക പേരെയും കരള്‍ സംബന്ധമായ അസുഖങ്ങള്‍ പിടികൂടാറുണ്ട്. തുടക്കത്തില്‍ കുറച്ചു ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നതിനാല്‍ കരള്‍ സംബന്ധമായ രോഗങ്ങള്‍ തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് പോഷകങ്ങള്‍ സംസ്കരിക്കുകയും രക്തത്തില്‍ നിന്ന് ദോഷകരമായ വസ്തുക്കള്‍ ശുദ്ധീകരിക്കുകയുമാണ് കരളിന്റെ പ്രധാന ലക്ഷ്യം.
പൊതുവേ രോഗലക്ഷണങ്ങള്‍ വളരെ നേരിയ തോതില്‍ മാത്രമേ പ്രകടമാകാറുളളൂ. കൃത്യസമയത്ത് രോഗ നിര്‍ണ്ണയം നടത്തുന്നത് മികച്ച ചികിത്സ ഉറപ്പാക്കാന്‍ കഴിയും. ഫാറ്റി ലിവര്‍ പോലുള്ള അസുഖങ്ങളെ എങ്ങനെ തിരിച്ചറിയമെന്നു നോക്കാം.
ശരീരഭാരം അമിതമായി വര്‍ദ്ധിക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാകാം. അതിനാല്‍ ശരീരഭാരം ക്രമാതീതമായി വര്‍ദ്ധിക്കുമ്ബോള്‍ നാം ജാഗ്രത പുലര്‍ത്തണം. അടുത്തതാണ് അടിവയറ്റിലെ വേദന. അടിവയറ്റില്‍ വലതുഭാഗത്ത് മുകളിലായി വേദന ഉണ്ടാകാറുണ്ടെങ്കില്‍ അവ ചിലപ്പോള്‍ ഫാറ്റി ലിവറിന്റെ ലക്ഷണമായേക്കാം. അതിനാല്‍ ഇത്തരം ലക്ഷണങ്ങളെ അവഗണിക്കാതെ മികച്ച വൈദ്യസഹായം തേടുക.
ക്ഷീണം, ബലഹീനത എന്നിവ അനുഭവപ്പെടുന്നത് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം. അതിനാല്‍ ഉടനടി പരിശോധന നടത്തുന്നത് ഉത്തമമാണ്.

Related Articles

Back to top button