ErnakulamInternationalKeralaThiruvananthapuram

ഐ എസ് കേരള മൊഡ്യൂൾ സ്ഥാപകാംഗം എൻഐഎ അറസ്റ്റ് ചെയ്തു

“Manju”

ശ്രീജ.എസ്

കൊച്ചി : ഇസ്ലാമിക് സ്‌റ്റേറ്റ് കേരള മൊഡ്യൂള്‍ സ്ഥാപകാംഗം എന്‍ഐഎ പിടിയിലായി. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉള്‍ അസ്ലം എന്നയാളാണ് പിടിയിലായത്. എന്‍ഐഎ കൊച്ചി യൂണിറ്റാണ് സിദ്ദിഖ് ഉലിനെ അറസ്റ്റ് ചെയ്തത്.

അന്‍സാര്‍ ഉള്‍ ഖിലാഫത്ത് എന്ന കേരള ഘടകത്തിന്റെ സ്ഥാപകാംഗമാണ് ഇയാള്‍. ഇതുമായി ബന്ധപ്പെട്ട തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.

അസ്ലം സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് എന്‍ഐഎയുടെ ഇടപെടലില്‍ സൗദി അറേബ്യ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഭീകരാക്രമണങ്ങള്‍ക്ക് ഇയാള്‍ പദ്ധിയിട്ടതായി എന്‍ഐഎയ്ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button