KeralaLatest

വര ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ തലവര മാറിയേക്കാം; മുന്നറിയിപ്പുമായി എം വി ഡി

“Manju”

തിരുവനന്തപുരം: റോഡില്‍ ചില സ്ഥലങ്ങളില്‍ കാണുന്ന ഇരട്ട വരകള്‍ ശ്രദ്ധിക്കണമെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കുന്നു. റോഡിന് നടുവില്‍ കാണുന്ന ഇടമുറിയാത്ത വെള്ളവര മുറിച്ചു കടക്കരുത് എന്നതാണ് നിയമം. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇരട്ട വരകള്‍ കാണാറില്ലെ? നമ്മുടെ വശത്ത് ഇടമുറിയാത്തവരയും തൊട്ടരികിലായി ഇടവിട്ടുളള വെളുത്ത വരയും ഉണ്ടെങ്കില്‍ നമുക്ക് വര മുറിച്ച് മറികടക്കാന്‍ അനുവാദമില്ല. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷിതമാണെങ്കില്‍ മാത്രം ശ്രദ്ധാപൂര്‍വം വര മുറിച്ച് മറികടക്കാം എന്നാണര്‍ത്ഥം.

അതുപോലെ നേരെ തിരിച്ച് നമ്മുടെ വശത്ത് ഇടവിട്ടുള്ള വരയും തൊട്ടരികില്‍ തുടര്‍ച്ചയായ വരയുമാണെങ്കില്‍ വളരെ ശ്രദ്ധാപൂര്‍വ്വം അത്യാവശ്യമെങ്കില്‍ നമുക്ക് വര മറികടക്കാം എന്നാണ് അര്‍ത്ഥമാക്കുന്നത്. രണ്ടു വരയും തുടര്‍ച്ചയായവയാണെങ്കില്‍ ഇരുവശത്തു നിന്നുള്ള വാഹനങ്ങള്‍ക്കും മുറിച്ച് കടക്കാന്‍ അവകാശമില്ല. എന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കുന്നത്.

Related Articles

Back to top button