IndiaLatest

സമര പോരാളി നേശമ്മ നിര്യാതയായി

“Manju”

പേരൂര്‍ക്കട എകെജിക്കൊപ്പം മുടവന്‍മുകള്‍ സമരത്തില്‍ പങ്കെടുത്ത കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിന്‍ പുല്ലുകുളത്ത് നേശമ്മ (91) നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് വ്യഴാഴ്ച്ച രാത്രിയായിരുന്നു അന്ത്യം. രാജകുടുംബം കൈവശം വെച്ചിരുന്ന മുടവന്മുകളിലെ മിച്ചഭൂമി പാവങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് 1970 മെയ് 25 ന് കര്‍ഷക സമരം ആരംഭിച്ചപ്പോള്‍ സമര നായകന്‍ എ കെ ജി ക്കൊപ്പം സമരത്തില്‍ പങ്കാളിയായി. തുടര്‍ന്ന് കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തില്‍ സജീവമായി. കര്‍ഷകസമരങ്ങളില്‍ സ്ഥിരം സാനിധ്യമായിരുന്നു. മരണം വരെയും ഇടതു സഹയാത്രികയായിരുന്നു.

Related Articles

Back to top button