AlappuzhaKeralaLatest

കോവിഡ് പരിശോധന താളം തെറ്റുന്നുവെന്ന് രമേശ് ചെന്നിത്തല

“Manju”

ആലപ്പുഴ: കോവിഡ് സാമൂഹ്യ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടുന്നതിലും റിസള്‍ട്ടുകള്‍ വേഗത്തിലാക്കുന്നതിനും വേണ്ടത്ര ജാഗ്രത ക്കുറവ് ഉണ്ടാകുന്നെന്ന് രമേശ് ചെന്നിത്തല.
റിസള്‍ട്ടുകള്‍ സമയബന്ധിതമായി ലഭിക്കുന്നതിനുളള നടപടികള്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു ഹരിപ്പാട് നിയോജകമണ്ഡലത്തിലെ ആറാട്ടുപുഴ തൃക്കുന്നപ്പുഴ പഞ്ചായത്തുകളാണ് ഇന്ന് സമൂഹ്യഭീഷണി നേരിടുന്നത്. ഇവിടെ കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഭക്ഷ്യകിറ്റ് വിതരണം അടിയന്തിരമായി നടത്തണം. ഇത് ആവശ്യപ്പെട്ട്കൊണ്ട് കോവിഡപ്രതിരോധത്തിന്‍റെ ജില്ലാ ചുമതലയുളള മന്ത്രി ജി.സുധാകരനുമായി ഫോണില്‍ സംസാരിച്ചു.
ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കുവാനുളള നടപടിയുണ്ടാകണം. പ്രായമായവര്‍, പ്രമേഹം, കാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കണം . തൃക്കുന്നപ്പുഴ സി.എച്ച്.സിയില്‍ നിന്നും മാറ്റിയ 108 ആമ്പുലന്‍സ് തിരികെ എത്തിക്കുവാന്‍ വേണ്ട നടപടി സ്വാകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പോലീസിന്‍റെയും,ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഓട്ടോ,ടാക്സി, മത്സ്യം,കയര്‍, കര്‍ഷക തൊഴിലാളികള്‍, എന്നിവര്‍ക്ക് അവരുടെ ക്ഷേമനിധിയില്‍ നിന്നോ ,സര്‍ക്കാര്‍ നേരിട്ടോ സാമ്പത്തികസഹായം നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്ത് നല്‍കും , ,സാധാരണക്കാര്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇവര്‍ക്ക് 5000 രൂപ കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡ് പ്രതിരോധത്തിന് അടിയന്തിര ഫണ്ട് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണെമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഉപരിപഠനത്തിന് ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കാന്‍ കണ്ടെയിന്‍മെന്‍റ് സോണുകളിലെ അക്ഷയ സെന്‍ററുകള്‍ തുറക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണം എനന്നും ഹരിപ്പാട് ക്യാമ്പ് ഓഫീസില്‍ പ്രത്യേകം വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button