India

അസമിലെ തേയില തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചു

“Manju”

ഗുവാഹട്ടി : അസമിലെ തേയില തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് ഹിമന്ത സർക്കാർ. ദിവസ വേതനത്തിൽ 38 രൂപയാണ് സർക്കാർ വർദ്ധിപ്പിച്ചത്. അധികാരത്തിലേറിയാൽ തേയില തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുമെന്ന് പ്രകടന പത്രികയിൽ എൻഡിഎ ഉറപ്പു നൽകിയിരുന്നു.

സംസ്ഥാനത്തെ പ്രധാന തേയില തൊഴിലാളി സംഘടനയായ അസം ചാഹ് മസ്ദൂർ സംഗ യുമായും, മറ്റ് സംഘടനകളുമായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലാണ് കൂലി വർദ്ധിപ്പിക്കാൻ തീരുമാനം ആയത്. ഇനി മുതൽ ബ്രഹ്മപുത്ര താഴ്‌വരയിലെ തൊഴിലാളികൾക്ക് ദിനം 205 രൂപയും, ബറാക് താഴ്‌വരയിലെ തൊഴിലാളികൾക്ക് 183 രൂപയുമാണ് കൂലിയായി ലഭിക്കുക.

കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ബിജെപി സർക്കാർ തൊഴിലാളികളുടെ കൂലിയിൽ വർദ്ധനവ് കൊണ്ടുവന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനിന്നിരുന്നതിനാൽ തീരുമാനം പ്രാവർത്തികമാക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല.

ഒന്നാം ബിജെപി സർക്കാരിന്റെ കാലത്തും തേയില തൊഴിലാളികളുടെ കൂലിയി വർദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ തേയില ഉത്പാദനത്തിൽ 55 ശതമാനവും അസമിലാണ്.വേതന വർദ്ധന ഉൾപ്പെടെ തേയില തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സജീവ ചർച്ചയായിരുന്നു.

Related Articles

Back to top button