IndiaKeralaLatest

കരിഞ്ചന്തയില്‍ വില്‍ക്കാനായി സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടിച്ചു

“Manju”

കഠിനംകുളം: തിരുവനന്തപുരം കഠിനംകുളത്ത് കരിഞ്ചന്തയില്‍ വില്‍ക്കാനായി സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും പിടികൂടി. 51 ചാക്ക് അരിയും 11 ചാക്ക് ഗോതമ്പുമാണ് കഠിനംകുളം പൊലീസ് പിടികൂടിയത്. കഠിനംകുളം തോണിക്കടവില്‍ വിഴിഞ്ഞം സ്വദേശി സക്കീറിന്റെ  പേരില്‍ വാടകക്കെടുത്ത കടമുറിയിലാണ് അരി സൂക്ഷിച്ചിരുന്നത്.
തിരുവനന്തപുരം റൂറല്‍ എസ്.പി പി.കെ. മധുവിന് കിട്ടിയ ലഭിച്ച രഹസ്യവിവരത്തിെന്‍റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ചാക്കുകളില്‍ നിറച്ച അരിയും ഗോതമ്പും കണ്ടെത്തിയത്. പൂവാര്‍ ഭാഗത്തുള്ള ഗോഡൗണിലെത്തിച്ച റേഷനരിയാണ് പുതിയ ചാക്കുകളില്‍ നിറച്ചതെന്ന് കണ്ടെത്തി. സക്കീറിന്റെ പേരില്‍ വാടകക്കെടുത്തെങ്കിലും അരി എത്തിച്ചിരുന്നത് മറ്റൊരു വിതരണക്കാരനാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റേഷന്‍ വിതരണ കരാറെടുത്തിട്ടുള്ള ചിലരെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണമാരംഭിച്ചു.
കണ്ടെടുത്ത അരിയും ഗോതമ്പും സിവില്‍ സപ്ലൈസിന് കൈമാറി. പൊലീസ് അറിയിച്ചതനുസരിച്ച്‌ ജില്ലാ സപ്ലൈ ഓഫീസര്‍ ജലജാ റാണി, ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫിസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button