IndiaLatest

വിജയം അമ്മയ്ക്കൊപ്പം, പ്രധാനമന്ത്രി

“Manju”

ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഗുജറാത്തിലെത്തി അമ്മയില്‍ നിന്ന് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തേക്കാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. വെള്ളിയാഴ്ച ഗാന്ധിനഗറിലെ വസതിയില്‍ എത്തി അമ്മ ഹീരാബെന്‍ മോദിയെ കണ്ടു. തുടര്‍ന്ന്, അമ്മയ്‌ക്കൊപ്പമിരുന്ന് അത്താഴം കഴിച്ച ശേഷം ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

കൂടാതെ, അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് അദ്ദേഹം ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ യോ​ഗം ചേ‍ര്‍ന്നു. ഗുജറാത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രി ബിജെപി ഓഫീസിലേക്ക് റോഡ് ഷോ നടത്തി. ‘ജനങ്ങളുടെ വാത്സല്യത്താല്‍ ഞാന്‍ വിനീതനാണ്. ഈ പിന്തുണയും ആവേശവും ജനങ്ങളെ സേവിക്കുന്നതില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു’ വെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് സംസ്ഥാങ്ങളിലാണ് ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍, പഞ്ചാബ് ഒഴികെയുള്ള നാലിടത്തും ബിജെപി വിജയിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളില്‍ 255 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടി. ഉത്തരാഖണ്ഡില്‍ 70 സീറ്റില്‍ 47 സീറ്റും പാര്‍ട്ടി നേടി. ഗോവയില്‍ 40ല്‍ 20 സീറ്റും ബിജെപിയും സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ പിന്തുണയും നേടിയപ്പോള്‍ മണിപ്പൂരില്‍ ഭരണകക്ഷിയായ ബിജെപി സഖ്യം 60ല്‍ 31 സീറ്റും നേടി.

Related Articles

Back to top button