IndiaLatest

മഞ്ഞുമല ദുരന്തത്തില്‍പെട്ടവര്‍ക്ക് കൈത്താങ്ങുമായി ഋഷഭ് പന്ത്

“Manju”

Image result for മഞ്ഞുമല ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൈത്താങ്ങുമായി ഋഷഭ് പന്ത്

ശ്രീജ.എസ്

ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍പെട്ടവര്‍ക്ക് കൈത്താങ്ങുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ടെസ്റ്റിന്റെ പ്രതിഫലം നല്‍കുമെന്നാണ് താരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായു പന്ത് ട്വീറ്റില്‍ കുറിച്ചു.

ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് അരങ്ങേറിയതെങ്കിലും ഉത്തരാഖണ്ഡാണ് ഋഷഭ് പന്തിന്റെ ജന്മദേശം. ഞായറാഴ്ചയാണ് ഉത്തരാഖണ്ഡിലെ ചമോലിയിലെ മഞ്ഞുമലയിടിഞ്ഞ് ധൗലി ഗംഗ, ഋഷി ഗംഗ നദികളില്‍ പ്രളയമുണ്ടായത്. ദുരന്തത്തില്‍ പത്തുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ തകര്‍ന്ന തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ കാണാതായിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയ്ക്കും ഐ.ടി.ബി.പിയ്ക്കും പുറമേ, സൈന്യത്തെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം 150 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവര്‍ത്തര്‍ പ്രതികരിച്ചു.

Related Articles

Back to top button