Health

ന്യുമോണിയ എങ്ങനെ തിരിച്ചറിയാം

“Manju”

ന്യുമോണിയ ഇന്ന് പേടിപ്പെടുത്തുന്ന ഒരു അസുഖമായി മാറിയിരിക്കുന്നു. ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നു പറയുന്നത്. അത്ര അപകടകാരിയല്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ന്യുമോണിയ മരണത്തിനു കാരണക്കാരനാകുന്നു. ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ തുടങ്ങിയ സൂക്ഷ്മജീവികളാണ് ന്യുമോണിയക്ക് കാരണമാകുന്നത്. എല്ലാര്‍ക്കുമുള്ള ഒരു പ്രധാന സംശയമാണ് ന്യൂമോണിയ വന്നാല്‍ അത് നമ്മള്‍ എങ്ങനെ തിരിച്ചറിയും എന്നുള്ളത്.

ന്യുമോണിയ എങ്ങനെ സ്വന്തമായി നമുക്ക് തിരിച്ചറിയാം എന്നതിന്റെ മൂന്ന് ലക്ഷണങ്ങളും ഇത് കണ്ടെത്താനുള്ള മൂന്ന് ടെക്‌നിക്കുകളും മനസ്സിലാക്കാം. ന്യൂമോണിയ ഉണ്ടോ ഇല്ലയോ എന്ന് വീട്ടിലിരുന്ന് തന്നെ നമുക്ക് അറിയാന്‍ സാധിക്കും. അതിനായി ഈ പറയുന്ന 3 കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുക, 1. തുടര്‍ച്ചയായ 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പനി 2. നല്ലപോലെ ശ്വാസം വലിച്ചെടുക്കുമ്പോള്‍ നെഞ്ചിന് അറ്റത്തായി വേദന വരുന്നത്,3. ശ്വാസം മുട്ടല്‍ അനുഭവപ്പെടുക . ഈ മൂന്ന് ലക്ഷണങ്ങളും നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍ അത് ന്യൂമോണിയ ആകാനുള്ള സാധ്യതയുണ്ട്.

അസുഖം കൂടുതൽ തീവ്രമാവുന്നതോടെ രോഗിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടാം. അസുഖം അതീവ ഗുരുതരമാവുന്നതോടെ ശ്വാസോഛാസത്തിന്റെ വേഗത വല്ലാതെ കൂടുകയും രക്തത്തിലെ ഓക്സിജൻ ലെവൽ താഴുകയും രോഗിയുടെ മനോനിലയും സ്ഥലകാല ബോധവും ഉൾപ്പെടെ വ്യതിയാനം വരികയും ചെയ്യാം. ഇത്തരം കാര്യങ്ങൾ അനുഭവപ്പെട്ടാല്‍ ഉടനെ തന്നെ ആശുപത്രിയില്‍ പോകുക.

Related Articles

Back to top button