KeralaLatest

വയനാട് ജില്ലയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു

“Manju”

മാനന്തവാടി: ആദ്യമായി വയനാട് ജില്ലയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 20ന് കൊവിഡ് രോഗമുക്തി നേടിയ ശേഷം ചികിത്സയില്‍ തുടരവെയാണ് കണ്ണിന് അസ്വസ്ഥതയും,കടുത്ത തലവേദനയും അനുഭവപെട്ടിരുന്നു .തുടര്‍ന്ന് ഇദ്ദേഹത്തെ ബന്ധുക്കള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പരിശോധിച്ചതിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടതു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. അതെസമയം രോഗം മനസ്സിലാക്കുന്നതില്‍ മാനന്തവാടി മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചതായും, നിലവില്‍ രോഗി സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.

Related Articles

Back to top button