IndiaLatest

കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള നീട്ടണമെന്ന് ശുപാര്‍ശ

“Manju”

ഡല്‍ഹി: കൊവിഷീല്‍ഡ് വാക്സീന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടേതാണ് ശുപാര്‍ശ. 12 മുതല്‍ 16 ആഴ്ചവരെ വാക്സീന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള നീട്ടണമെന്നാണ് ആവശ്യം. കൊവിഡ് വൈറസ് ബാധിച്ചവര്‍ക്ക് വാക്സീന്‍ ഡോസ് എടുക്കുന്നത് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാര്‍ശയിലുണ്ട്. ഗര്‍ഭിണികള്‍ വാക്സീന്‍ സ്വീകരിക്കണോയെന്ന തീരുമാനം അവര്‍ക്ക് തന്നെ വിട്ടുനല്‍കണം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്സീന്‍ സ്വീകരിക്കാന്‍ തടസ്സമില്ലെന്നാണ് അറിയിപ്പ്.

നിലവില്‍ കൊവിഷീല്‍ഡ് വാക്സീന്‍ സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മുതല്‍ എട്ടാഴ്ച വരെയാണ്. കൊവാക്സിന്റെ കാര്യത്തിലും ഇതേ ഇടവേളയാണ് നിലവില്‍ പാലിക്കുന്നത്. എന്നാല്‍ കൊവാക്സീന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള മാറ്റണമെന്ന ആവശ്യം സമിതിയുടെ ശുപാര്‍ശയിലില്ല.

Related Articles

Back to top button