InternationalLatest

റെക്കോര്‍ഡ് തുകയ്ക്ക് നൂനസ് വോള്‍വ്സിലേക്ക്

“Manju”

സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ മിഡ്ഫീല്‍ഡര്‍ മാത്യൂസ് നൂനസ് ഇംഗ്ലണ്ടിലേക്ക്. നൂനസിനായി റെക്കോര്‍ഡ് തുക നല്‍കാന്‍ വോള്‍വ്സ് തീരുമാനിച്ചു. ക്ലബ് റെക്കോര്‍ഡ് തുകയായ 42.2 മില്യണ്‍ പൗണ്ടിന് ആണ് നൂനസിനെ വോള്‍വ്സ് സൈന്‍ ചെയ്യുന്നത്. ഇപ്പോള്‍ താരവും ഒപ്പം ഇരു ക്ലബുകളുമായും ധാരണയില്‍ എത്തിയിട്ടുണ്ട്. സ്പര്‍സില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ നൂനസിന് പറ്റുമെന്ന പ്രതീക്ഷയില്‍ സാങ്കേതിക നടപടികള്‍ വേഗത്തില്‍ ആക്കുകയാണ് വോള്‍വ്സ് ഇപ്പോള്‍.ഫോര്‍വേഡ് ഫാബിയോ സില്‍വയ്‌ക്കായി രണ്ട് വര്‍ഷം മുമ്പ് പോര്‍ട്ടോയ്ക്ക് നല്‍കിയ 35 മില്യണ്‍ എന്ന ട്രാന്‍സ്ഫര്‍ തുക ആണ് ഈ ഡീലോട് മറികടക്കപ്പെടുന്നത്. 2020 ജനുവരിയില്‍ സ്പോര്‍ടിങില്‍ ചേര്‍ന്ന നൂനസ് അവസാന മൂന്നര സീസണുകള്‍ ലിസ്ബണ്‍ ക്ലബ്ബില്‍ ചെലവഴിച്ചു.

Related Articles

Back to top button