IndiaKeralaLatest

രാവിലെ ആര്‍.ഡി.ഒയായി ചുമതലയേറ്റു, വൈകിട്ടു വിരമിച്ചു

“Manju”

കോട്ടയം: രാവിലെ ആര്‍.ഡി.ഒയായി ചുമതലയേറ്റു, വൈകിട്ടു വിരമിച്ചു. കോട്ടയത്ത്‌ എല്‍.എ തഹസില്‍ദാരായിരുന്ന കാഞ്ഞിരപ്പള്ളി കൊന്നക്കല്‍പറമ്പില്‍ ജി. അജിത്‌ കുമാറിനാണ്‌ ഈ അപൂര്‍വ അവസരം. 28നാണ്‌ ഇദ്ദേഹമടക്കം ഒമ്ബതുപേര്‍ക്കു സ്‌ഥാനക്കയറ്റം നല്‍കി ഉത്തരവിറങ്ങിയത്‌. കൊല്ലം ആര്‍.ഡി.ഒ ആയിട്ടായിരുന്നു നിയമനം. ഇന്നലെ രാവിലെ ജോലിയില്‍ പ്രവേശിച്ച അജിത്‌ കുമാര്‍ വൈകിട്ട്‌ 30 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനു വിരാമമിട്ട്‌ ഓഫിസ്‌ പടിയിറങ്ങി. കാഞ്ഞിരപ്പള്ളി താലൂക്ക്‌ ഓഫിസില്‍ എല്‍.ഡി. ക്ലര്‍ക്കായാണ്‌ സര്‍വിസില്‍ കയറുന്നത്‌.  തുടര്‍ന്ന്‌ ഇടുക്കി, മലപ്പുറം, കണ്ണുര്‍, തിരുവനന്തപുരം ജില്ലകളില്‍ ജോലിചെയ്‌തു.
ജോലിക്കയറ്റം ലഭിച്ചു കാഞ്ഞിരപ്പള്ളി തഹസില്‍ദാരായി. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുമുമ്പാണു കോട്ടയത്ത്‌ എല്‍.എ തഹസില്‍ദാരായെത്തിയത്‌. ഭാര്യ: ഗീത പൊന്‍കുന്നം കോപ്പററ്റേീവ്‌ ബാങ്കില്‍ സെക്രട്ടറിയാണ്‌. മക്കള്‍: അരവിന്ദ്‌. ആനന്ദ്‌.

Related Articles

Back to top button